ഉത്തർ പ്രദേശിൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ

yogi

ഉത്തർ പ്രദേശിൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ.ജൂലൈ 13 ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.എല്ലാ ഓഫീസുകളും മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലില്‍ 65,000ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണം എണ്ണൂറില്‍ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയില്‍ ഇതുവരെ 31,156 പേര്‍ക്ക് കൊവിഡ് ബാധിച്ചു.അതിൽ 20,331 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ പറയുന്നു.നിലവില്‍ 9,980 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 800 ആണ്.