ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പടെ എട്ടോളം പൊലീസുകാരുടെ മരണത്തിനിടയാക്കിയ കാണ്‍പൂർ വെടിവയ്പ്പിലെ സൂത്രധാരനായ കൊടും ക്രിമിനല്‍ വികാസ് ദുബെയെ പൊലീസ് അറസ്റ്റ് ചെയ്തു.എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ദുബെയെ ആറ് ദിവസത്തിന് ശേഷം മദ്ധ്യപ്രദേശ് പൊലീസ് പിടികൂടിയ ശേഷം ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തന്നെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ വികാസ് ദുബെയും കൂട്ടാളികളും ആക്രമിച്ച് കൊലപ്പെടുത്തിയത്. വികാസ് ദുബെയുടെ ഏറ്റവും അടുത്ത കൂട്ടാളികൾ കഴിഞ്ഞ ദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
2020-07-09