കാൻപൂർ : 60 കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ പിടിക്കാന്‍ പോയ പോലീസ് സംഘത്തിലെ ഡിഎസ്പി ഉള്‍പ്പെടെ എട്ടു പോലീസുകാരെ ക്രിമിനലുകള്‍ വെടിവെച്ചു കൊലപ്പെടുത്തി. അനേകം കേസുകളിലെ പ്രതിയായ വികാസ് ദുബേ എന്നയാളെ അറസ്റ്റ് ചെയ്യാനാണ് പോലീസുകാര്‍ ഗ്രാമത്തില്‍ എത്തിയത്. വെടിവെപ്പിൽ മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്.
ഏഴ് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷപ്പെട്ട കുറ്റവാളികൾക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
2020-07-03