അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണ് – രാജീവ് ചന്ദ്രശേഖർ

പാർട്ടി അവസരം നൽകിയാൽ കേരളത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഏക സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയമായി വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ ഉദ്ധരിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും അവസരവാദ രാഷ്ട്രീയത്തില്‍ ആരാണ് മുന്നിലെന്ന കാര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പുര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെയാണ് പെരുമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി.