തുടർച്ചയായി നടക്കുന്ന നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കും; മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തുടർച്ചയായി നടക്കുന്ന നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നെഗറ്റീവ് പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിന്റെ ലക്ഷ്യമെന്താണെന്ന് ജനങ്ങൾക്കറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാൽ ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ല. ഇതു തുടർന്നു കൊണ്ടേയിരിക്കുകയാണ്. ഈ രീതി അന്യായമാണ്. അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു കാര്യവുമില്ലാതെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.