വീട്ടിലെ ഐടി റെയ്ഡിന് കാരണം ഈ സിനിമ – പേർളി മാണി

എന്തുകൊണ്ടാണ് തന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പേർളി മാണി. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് റെ‌യ്‌ഡ് നടന്നത്. 25കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പിന്നീട് വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവം നടന്ന സമയം ഇതുമായി ബന്ധപ്പെട്ട് താരം പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ താരം അതിനു പ്രതികരണവുമായി എത്തിയിരിക്കുകായണ്‌.

തന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് കാരണം താൻ അഭിനയിച്ച ബോളിവുഡ് ചിത്രമായ ലുഡോ ആണെന്നാണ് താരം പറയുന്നത്. ‘ഈയിടെ എന്റെ വീട്ടിൽ ഐ ടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. അവർ നെറ്റ്ഫ്ലിക്സിൽ വന്ന ‘ലുഡോ’ എന്ന സിനിമ കണ്ടു. അതിൽ ഞാൻ അഭിനയിച്ച കഥാപാത്രമായ ഷീജ യഥാർത്ഥമാണെന്ന് കരുതി.’ എന്നാണ് പേർളി മണി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.