ഏക സിവിൽ കോഡ് ; കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല – മുഹമ്മദ് റിയാസ്

ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ നിലപാട് ഉണ്ടായതിനാലാണ് സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെയും ജമാഅത്തിനെയും ക്ഷണിക്കാത്തത് എന്നാണ് മുഹമ്മദ് റിയാസ് മധ്യാമങ്ങളോട് പറഞ്ഞത്. ‘കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ പരസ്യമായി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് നടക്കുന്നത്.

ഹിമാചൽ പ്രദേശിലെ മന്ത്രി വിക്രമാദിത്യ സിംഗ് മുതലുള്ള നേതാക്കൾ പിന്തുണ അറിയിച്ചു. ഇതിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല. ഹൈക്കമാൻഡിന് ആരും പരാതിയും കൊടുത്തിട്ടില്ല. ഇരു മത വർഗീയവാദികളെയും കോൺഗ്രസിനെയും സെമിനാറിൽ പങ്കെടുപ്പിക്കാൻ സാധിക്കില്ലയെന്നും’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു.