റെയിൽവേ ഓടിച്ച ഓക്സിജൻ എക്സ്പ്രസുകളുടെ എണ്ണം 100 കടന്നു

oxygen

കൊച്ചി; റെയിൽവേ ഓടിച്ച ഓക്സിജൻ എക്സ്പ്രസുകളുടെ എണ്ണം 100 കടന്നു. റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവും തുരങ്കങ്ങളും മൂലം കേരളത്തിൽ എല്ലായിടത്തും ഒാക്സിജൻ ടാങ്കറുകൾ കയറ്റിയ ട്രെയിൻ ഓടിക്കാൻ കഴിയില്ല. പാലക്കാട് എത്തിച്ചു റോഡ് മാർഗം വിവിധ ജില്ലകളിലേക്കു കൊണ്ടു പോകുന്നതാണു എളുപ്പം.ഇക്കാരണങ്ങളാൽ കേരളവും ഒാക്സിജൻ ട്രെയിനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്നു മുതൽ ഇതു ലഭിക്കുമെന്നു വ്യക്തമല്ല.

സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സർക്കാരാണു മുൻഗണനാക്രമം നിശ്ചയിക്കുന്നത്. ഒാക്സിജൻ എത്തിക്കാനുള്ള ക്രയോജനിക് ടാങ്കറുകളുടെ ലഭ്യത കുറവായതിനാൽ സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്കു ടാങ്കറുകൾ കണ്ടെത്തി കൊടുക്കണം. എന്നാൽ മാത്രമേ ലഭ്യമായ സ്ഥലങ്ങളിൽ നിന്നു ഒാക്സിജൻ എത്തിക്കാൻ കഴിയൂ.

ദക്ഷിണ റെയിൽവേയിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്നലെ തമിഴ്നാട്ടിലെ തിരുവളളൂരിൽ നിന്നു കാലി ടാങ്കറുകളുമായി റൂർക്കലയിലേക്കു തിരിച്ചു. ഇന്ന് രാത്രിയോടെ റൂർക്കലയിലെത്തും. അവിടെ നിന്നു ഓക്സിജൻ നിറച്ചു തിരികെ വരും396 ടാങ്കറുകൾ ഉപയോഗിച്ചു ഇതുവരെ 6260 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ വഴി ലഭ്യമാക്കിയിട്ടുണ്ട്.