National (Page 871)

ഭീമ കൊറേഗാവ് കേസ്

ന്യൂഡല്‍ഹി : ഹാനി ബാബുവിന് എല്‍ഗര്‍ പരിഷത്ത് സംഘടിപ്പിച്ചതുമായി ബന്ധമില്ലെന്ന് ഭാര്യ ജെന്നി. ഡല്‍ഹി സര്‍വകലാശാല അധ്യാപകനാ ഹാനിയെ തെളിവെടുപ്പിന് വിളിച്ചു കൊണ്ടു പോയി എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ ദില്ലി സര്‍വ്വകലാശാല മലയാളി അദ്ധ്യാപകൻ ഹാനി ബാബുവിനെ അടുത്ത മാസം നാല് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. നിരോധിച്ച രേഖകളോ പുസ്തകങ്ങളോ അദ്ദേഹത്തിന്റെ പക്കല്‍ നിന്നും പിടിച്ചിട്ടില്ലെന്നും ജെന്നി പറഞ്ഞു. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍, ഹാനിയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. ഹാനി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഹാനി അടക്കം മൂന്ന് പേര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. 2019 സെപ്റ്റംബറില്‍ പൂനെ പൊലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു.

al quaida

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പു നല്‍കി കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി. ലക്ഷ്‌കര്‍ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകളാണ് ആക്രമണപദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ അട്ടിമറി നടക്കാൻ സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പുണ്ട്. അയോധ്യയില്‍ ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കള്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വെല്ലുവിളികളെ മറികടന്ന്‌ ചരക്കുനീക്കത്തിൽ റെയിൽ‌വേ

ന്യൂഡൽഹി : കോവിഡ്‌ 19 വെല്ലുവിളികളെ മറികടന്ന്‌ ഇന്ത്യൻ റെയിൽ‌വേ ചരക്ക് ഗതാഗത നീക്കത്തിൽ സുപ്രധാന നാഴികക്കല്ല് കടന്നു. 2020 ജൂലൈ 27 ന് ചരക്ക് കടത്ത്‌ 3.13 മെട്രിക് ടൺ ആയി. ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ കൂടുതലാണ്. 2020 ജൂലൈ 27 ന് ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 46.16 കിലോമീറ്റർ ആണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (22.52 കിലോമീറ്റർ). ജൂലൈ മാസത്തിൽ ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത 45.03 കിലോമീറ്റർ ആണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് (23.22 കിലോമീറ്റർ). ശരാശരി 54.23 കിലോമീറ്റർ വേഗതയുള്ള വെസ്റ്റ് സെൻട്രൽ റെയിൽ‌വേ, 51 കിലോമീറ്റർ വേഗതയുള്ള നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽ‌വേ, ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 50.24 കിലോമീറ്റർ‌, ഈസ്റ്റ് കോസ്റ്റ് റെയിൽ‌വേ 41.78 കിലോമീറ്റർ‌, സൗത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേ 42.83 കിലോമീറ്റർ‌, തെക്ക് കിഴക്കൻ റെയിൽ‌വേ 43.24 കിലോമീറ്റർ എന്നിങ്ങനെയാണ്‌. ‌ ചരക്ക് ട്രെയിനിന്റെ ശരാശരി വേഗതയായ 44.4 കിലോമീറ്റർ വേഗതയാണ് ഈ മുൻ‌നിര റെയിൽ‌വേ മേഖലകൾക്ക്‌. 2020 ജൂലൈ 27 ന് ആകെ ചരക്ക് കയറ്റിയത്‌ 3.13 ദശലക്ഷം ടണ്ണായിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതലാണ്.

വന്‍ വീഴ്ച

തിരുവനന്തപുരം ; മൂക്കിന് കീഴെ നടന്ന സ്വര്‍ണകടത്തിനെ കുറിച്ച് ഒന്നും അറിയാതെ സംസ്ഥാന പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗം. യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാന്‍ എസ്.ആര്‍. ജയഘോഷിന്റെ നിയമനം നടന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ്. ആഭ്യന്ത്ര സെക്രട്ടറി ചെയര്‍മാനും ഇന്റലിജന്‍സ് എഡിജിപി കണ്‍വീനറുമായുള്ളതാണു കമ്മിറ്റി. എന്നിട്ടും എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നത് വരെ ജയഘോഷിന്റെ ഉന്നത ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാന്‍ കഴിഞ്ഞില്ലായെന്നതാണ് സത്യം. സ്വര്‍ണകടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ജയഘോഷ് വിമാനത്താവളങ്ങളിലെ ബന്ധങ്ങളും അധികാരങ്ങളും ദുര്‍വിനിയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. മാത്രമല്ല, പൊലീസുകാര്‍ക്കിടയില്‍ തന്നെ ഡിജിപിയേക്കാള്‍ അധികാരത്തോടെ പൊലീസിന്റെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുവെന്ന കഥകളുണ്ടായിട്ടും , എട്ട് വര്‍ഷത്തോളം വിമാനത്താവള ഡ്യൂട്ടിയില്‍ തന്നെ തുടര്‍ന്നിട്ടും ഇന്റലിജന്‍സ് ശ്രദ്ധ ആ വഴിക്ക് പോയതുമില്ല. ഇതില്‍ നിന്ന് തന്നെ വിമാനത്താവളങ്ങളില്‍ ഇന്റലിജന്‍സിന് വലിയ വീഴ്ചയാണുണ്ടായതെന്ന് വിലയിരുത്താന്‍ സാധിക്കും.
സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന 83 നിരീക്ഷണ ക്യാമറകളിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന നടപടി ഇന്നാരംഭിക്കും. പത്ത് ദിവസമെങ്കിലും കൊണ്ട് മാത്രമേ ഇത് പൂര്‍ത്തീകരിക്കാന്‍ സാധിക്കു. 019 ജൂലൈ 1 മുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക സമയം പറയാത്തതിനാല്‍ എല്ലാ ദിവസത്തെയും 24 മണിക്കൂര്‍ ദൃശ്യങ്ങളും വേണ്ടിവരും.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടേയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും ഓഫിസില്‍ വന്നുപോയ ദൃശ്യങ്ങളാണ് എന്‍ഐഎ തിരയുന്നത്. സെക്രട്ടേറിയറ്റിനു പുറമേ കെടിഡിസി നിയന്ത്രണത്തിലുള്ള മാസ്‌കറ്റ് ഹോട്ടലിലെ ദൃശ്യങ്ങളും പരിശോധിക്കും.

വന്‍സൈനിക സന്നാഹവുമായി ഇന്ത്യ

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ദൗലത് ബേഗ് ഓള്‍ഡിയില്‍ വന്‍ സൈനിക സന്നാഹം എത്തിച്ച് ഇന്ത്യ. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അക്‌സായ് ചിന്നില്‍ 50,000 ത്തിനടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി. ചൈനീസ് സൈന്യം ചില പട്രോളിങ് പോയിന്റുകളില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്ന് കവചിത വാഹനങ്ങളും എം777 155എംഎം ഹെവിറ്റ്‌സറുകളും 130എംഎം തോക്കുകളും ഇവിടെ എത്തിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോഴത്തെ നടപടി. 1963 ല്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയ ഷക്‌സ്ഗം താഴ്‌വരയില്‍ ചൈന മുപ്പത്തിയാറ് കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിച്ച് കഴിഞ്ഞു. ജി-219 ഹൈവേയില്‍ നിന്ന് ഷക്‌സ്ഗം റോഡ് വഴി കാരക്കോറം പാസിലേക്ക് പുതിയ പാത ചൈന നിര്‍മിക്കുമോയെന്ന ആശങ്ക ഇന്ത്യക്കുണ്ട്. ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം പിന്മാറ്റത്തിന് ഇരുരാജ്യങ്ങളും തീരുമാനിച്ചുവെങ്കിലും ചൈനയുടെ നടപടിയെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ നോക്കി കാണുന്നത്. മാത്രമല്ല, ഡിബിഒയില്‍ ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ നവീകരിക്കാനുള്ള നീക്കവും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ഭാഗത്തുനിന്ന് പെട്ടെന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ചെറുക്കാനാണ് ടി-90 ടാങ്കുകള് എത്തിച്ചിരിക്കുന്നത്.

pabji

ന്യൂഡല്‍ഹി : വീണ്ടും ചൈനീസ് ആപ്പുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് 275 ആപ്പുകള്‍ കൂടി ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജൂണ്‍ 29 നായിരുന്നു 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി, റെസ്സോ, അലിഎക്‌സ്പ്രസ്, യൂ ലൈക്ക് ആപ്പുകള്‍ക്കാണ് വിലക്ക് വീഴുന്നത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകളാണ് ഇവയെന്നാണ് സര്‍ക്കാര്‍ വാദം. പബ്ജി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയിലാണ്.
ദക്ഷിണ കൊറിയന്‍ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ അനുബന്ധസ്ഥാപനമാണ് പബ്ജിക്ക് പിന്നിലെങ്കിലും ചൈനയുടെ ഏറ്റവും മൂല്യവത്തായ ഇന്റർനെറ്റ് കമ്പനിയായ ടെന്‍സെന്റിന്റെ പിന്തുണയും ഇതിനുണ്ട്. അലിഎക്‌സ്പ്രസിന്റെ ഉടമസ്ഥതയും ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ കൈയ്യിലാണ്.

കോവിഡിനെ ഇന്ത്യക്കെതിരെയുള്ള ആയുധമാക്കാന്‍

ന്യൂഡല്‍ഹി ; കോവിഡ് 19 ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പടയൊരുക്കം. കോവിഡിനെ ഇന്ത്യയെ നശിപ്പിക്കാനുള്ള ആയുധമായി ഉപയോഗിക്കാനുള്ള പദ്ധതിയാണിട്ടിരിക്കുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. വോയിസ് ഓഫ് ഹിന്ദ് എന്ന ഐ എസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇന്ത്യന്‍ മുസ്‌ളിംങ്ങള്‍ കോവിഡ് വാഹകരാകണമെന്നും വിശ്വാസികള്‍ ജയിക്കാന്‍ പോവുകയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിപ്പിക്കണമെന്നും ,അവിശ്വാസികളെ ഇല്ലാതാക്കണമെന്നും അതിനായി മുസ്ലീംങ്ങളോട് കൊവിഡ് വൈറസ് വാഹകരാകാനും ഇവര്‍ ആവശ്യപ്പെടുന്നു.’മുസ്ലീം അല്ലാത്തവരെ(കുഫാറുകള്‍), അതായത് അവിശ്വാസികളായവരെ കൊല്ലാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുത്. എല്ലായിപ്പോഴും സായുധമായിരിക്കുക. ചങ്ങലകള്‍, കയറുകള്‍, വയറുകള്‍ എന്നിവ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുന്നതിനായി തയ്യാറാക്കി വയ്ക്കുക. കത്രിക, ചുറ്റിക തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാമെന്നും മറ്റുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ഇവരുടെ മാഗസിന്‍ പതിപ്പില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചില ജാമിയ മിലിയ ഇസ്ലാമിക് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിനോട് മുസ്ലിംങ്ങള്‍ പ്രതികരിക്കണമെന്ന്
ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ മാഗസിന്റെ മുഖചിത്രമായി നിസാമുദ്ദീന്‍ സമ്മേളനത്തിന്റെ ചിത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിനിടെ മൂന്ന് ഐഎസ് ഭീകരരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യു എന്‍ അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് സാങ്ഷന്‍സ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലും കര്‍ണാടകയിലുമടക്കം ഐഎസ് സിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ടെലിഗ്രാം ചാനലുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയുമാണ് ഐഎസ് പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ പറയുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ഖ്വയ്ദ ഭീകരരെ ഉപയോഗിച്ച് ഭീകരാക്രമണത്തിന് ഐഎസ് പദ്ധതിയിടുന്നതായും ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

കാര്‍ഗില്‍ യുദ്ധ സ്മരണകള്‍ രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും പാക്കിസ്ഥാന്‍റെ ദുസ്സാഹസത്തെ ചെറുത്ത് തോല്‍പ്പിച്ച ഇന്ത്യയുടെ ശക്തി ലോകം തിരിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തര പ്രശ്നങ്ങള്‍ മറി കടക്കാന്‍ ഇന്ത്യയിലേക്ക് കടന്നു കയറ്റം നടത്തിയ പാക്കിസ്ഥാന് ഇന്ത്യ തക്ക മറുപടി നല്‍കിയെന്ന് പ്രതിമാസ മന്‍ കി ബാത് പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ശ്രമങ്ങള്‍ തുടരുന്നതിന് ഇടയിലായിരുന്നു പാക്കിസ്ഥാന്‍റെ അനാവശ്യ നീക്കം. ഇന്ത്യന്‍ സൈന്യത്തിന്‍റെ യുദ്ധവീര്യം അന്നത്തെ പോരാട്ടത്തില്‍ ലോകത്തിന് ബോധ്യപ്പെട്ടു. രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ സൈന്യത്തോടൊപ്പം രാഷ്ട്രത്തിന്‍റെ മനസ്സും ഒറ്റക്കെട്ടായി കാര്‍ഗിലില്‍ അണിനിരക്കുകയായിരുന്നുവെന്നും, എല്ലാത്തിലും വലുത് രാഷ്ട്രമാണെന്ന മന്ത്രത്തോടെയായിരുന്നു ജനങ്ങള്‍ സൈന്യത്തിന് നല്‍കിയ പിന്തുണ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

prime minister

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്‍റെ, മൂന്ന് വന്‍കിട കോവിഡ് പരിശോധന നടത്തുന്ന മൂന്ന് വന്‍കിട ലാബുകള്‍ തിങ്കളാഴ്ച വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ലാബുകള്‍. കോവിഡ് നേരത്തെ കണ്ടുപിടിക്കാനും ചികിത്സ ആരംഭിക്കാനും പരിശോധന – കണ്ടെത്തല്‍ – ചികിത്സ എന്ന നയം ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് I.C.M.R പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നത്. സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും പരിശോധനാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. പുതിയ ലാബുകള്‍ സ്ഥാപിച്ചും, നിലവില്‍ പ്രവര്‍ത്തിക്കുന്നവയുടെ ശേഷി വര്‍ദ്ധിപ്പിച്ചും കോവിഡ് പരിശോധനാ സൗകര്യം മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി.

സ്ഥിരം കമ്മീഷൻ

ഇന്ത്യൻ കരസേനയിലെ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മീഷൻ (PC) പദവി നൽകുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. സേനയിലെ ഉയർന്ന ഉത്തരവാദിത്തങ്ങൾ വഹിക്കാൻ വനിതകളെ ശാക്തീകരിക്കുന്നതിന് വഴി തുറക്കുന്നതാണ് നടപടി. കര സേനയുടെ ഭാഗമായ 10 വിഭാഗങ്ങളിലെയും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ (SSC) വനിതാ ഓഫീസർമാർക്ക് പെർമനന്റ് കമ്മീഷൻ(PC) പദവി നൽകുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്. ബന്ധപ്പെട്ട വനിത ഓഫീസർമാർക്കായി പെർമനന്റ് കമ്മീഷൻ സെലക്ഷൻ ബോർഡ് സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കരസേനാ കാര്യാലയത്തിൽ മുൻകൂട്ടി തുടങ്ങിക്കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും, രേഖകളുടെ സമർപ്പണവും ഷോര്‍ട്ട് സര്‍വീസ് കമ്മീഷനിലെ വനിതാ ഉദ്യോഗസ്ഥർ പൂർത്തിയാക്കുന്ന മുറയ്ക്ക് സെലക്ഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരിയിലാണു ഉത്തരവിട്ടത്.