International (Page 236)

modi

ബ്രിട്ടനില്‍ വെച്ച്‌ നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 യെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി ലോക ജനതയെ അഭിസംബോധന ചെയ്യുക. വ്യാഴാഴ്ചയാണ് ഇന്ത്യ ഗ്ലോബല്‍ വീക്കിന് തുടക്കമാകുന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ ഇന്ത്യയുടെ വ്യാപാരം, വിദേശ നിക്ഷേപം, നിര്‍മ്മാണ മേഖലയിലെ സാദ്ധ്യതകള്‍ എന്നിവയാകും പ്രധാന ചർച്ചാവിഷയം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവർ പരിപാടിയില്‍ സംസാരിക്കും.

andaman

ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമായി നിലനിൽക്കുന്ന അവസരത്തിൽ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടാൻ തീരുമാനിച്ചു. ചൈനയുമായി സുഹൃദ്ബന്ധം തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാൽ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കും. ഇതിനിടയിൽ ചൈനയ്ക്ക് പൂര്‍ണ പിന്തുണ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഷ്യയിൽ നിന്ന് 33 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള നിർദേശത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ സംഭരണ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഏകദേശം 38,900 കോടി രൂപയുടെ നിർദേശങ്ങൾക്കാണ്‌ അംഗീകാരം നൽകിയത്‌.