Career (Page 54)

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ, പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/തത്തുല്യവും പ്രായപരിധി 18-30 വയസുമാണ്. ഗ്രാമപഞ്ചായത്ത്/മുൻസിപ്പാലിറ്റി/കോർപ്പറേഷനുകളിലേക്ക് നിയമിക്കുന്നതിനായി അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ യോഗ്യരായ അപേക്ഷകർ ഇല്ലെങ്കിൽ സമീപത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ ഉള്ളവരെ പരിഗണിക്കുന്നതാണ്. സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

മുൻപ് പ്രൊമോട്ടർമാരായി പ്രവർത്തിക്കുകയും, എന്നാൽ അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രതിമാസം 10000 രൂപ നിരക്കിൽ ഓണറേറിയം ലഭിക്കും. ഒരു വർഷമാണ് നിയമന കാലയളവ്. ഒരുവർഷത്തെ സേവനം തൃപ്തികരമാണെങ്കിൽ, ബന്ധപ്പെട്ട ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം.
കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമിന്റെ മാതൃകയും ബ്ലോക്ക്/മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5 വൈകീട്ട് 5 മണി.

തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് റവന്യൂ ഓഫീസർ/സീനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് അഞ്ചിനു മുമ്പായി വിശദമായ ബയോഡേറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം-10 എന്ന മേൽവിലാസത്തിൽ ലഭിക്കത്തക്ക വിധത്തിൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക്: www.trida.kerala.gov.in.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) യിൽ ഒഴിവുള്ള 35600-75400 രൂപ ശമ്പള സ്‌കെയിലിലുള്ള ക്ലർക്ക് തസ്തികയിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. മെയ് 27 വരെയാണ് തീയതി നീട്ടിയത്.

താൽപ്പര്യമുള്ള കേരള സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിലും സമാന ശമ്പള സ്‌കെയിലിലും സേവനമനുഷ്ഠിക്കുന്ന ഹിന്ദു മത വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾക്ക്: www.kdrb.kerala.gov.in.

തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിലാണ് കോഴ്‌സുകളുള്ളത്. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് ഗ്രാഫിക്‌സ് ഡിസൈനിങ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ടസ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: 8590605260, 0471-2325154 എന്നീ നമ്പറിലോ, കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി-വിമൻസ് കോളജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.

തിരുവനന്തപുരം: പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്‌തേഷ്യ ടെക്‌നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകൾ മേയ് 27ന് വൈകീട്ട് 5ന് മുമ്പായി ഓഫീസിൽ എത്തിക്കണം. മേയ് 29 ന് രാവിലെ 9 മുതൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.

തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 30.

തിരുവനന്തപുരം: തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ തസ്തികയിൽ ഒരു വർഷത്തേയ്ക്ക് നിയമനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം നടക്കുക.

താത്പര്യമുള്ളവർ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0471 2478193. മെയ് 31 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: 2023 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 25ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു മൂന്ന് മണിയ്ക്ക് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.

ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് നാലു മുതൽ PRD Live, SAPHALAM 2023, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും www.prd.kerala.gov.in, www.results.kerala.gov.in, www.examresults.kerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.

തിരുവനന്തപുരം: ലൈഫ് മിഷനിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നു. തദ്ദേശസ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിലുള്ള, വികസന -ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യവും കഴിവുമുളള ജീവനക്കാർക്ക് അപേക്ഷിക്കാം.

എൻ.ഒ.സി കൂടാതെയുള്ള അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി ലൈഫ് മിഷൻ സംസ്ഥാന ഓഫീസുമായി ബന്ധപ്പെടുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) സഹിതം മെയ് 31 പകൽ മൂന്ന് മണിക്കകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: കേന്ദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ (CCRAS) നേതൃത്വത്തിൽ ആയുർവേദ കോളജുകളിൽ നടപ്പിലാക്കുന്ന സോറിയാസിസ് ഗവേഷണ പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ സീനിയർ റിസർച്ച് ഫെലോയുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എ.എം.എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ആയുർവേദ ബിരുദാനന്തര ബിരുദവും ഗവേഷണത്തിലെ പ്രവൃത്തി പരിചയവും, കമ്പ്യൂട്ടർ പരിജ്ഞാനവും അഭിലഷണീയം. പ്രായപരിധി 35 വയസ്. പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് അനുവദിക്കും. ഉദ്യോഗാർത്ഥികൾ പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.

ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ഫോട്ടോയും, ആധാർ കാർഡും, ബയോഡാറ്റയും സഹിതമാണ് എത്തേണ്ടത്. പ്രതിമാസം 35,000/- രൂപ + വീട്ടു വാടക അലവൻസ് സമാഹൃത വേതനമായി ലഭിക്കും. നിയമനം ആറ് മാസത്തേക്കായിരിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നിയമന കാലാവധി നീട്ടി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ccras.nic.in. മെയ് 30 രാവിലെ 9.30 മുതലാണ് വാക്ക് ഇൻ ഇന്റർവ്യൂ നടക്കുക.