Career (Page 51)

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. 27900-63700 ആണ് ശമ്പള സ്‌കെയിൽ. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ നിരാക്ഷേപ സാക്ഷ്യ പത്രവും കെ.എസ്.ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള പ്രൊഫോർമയിൽ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷ സമർപ്പിക്കണം.

അപേക്ഷകൾ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, അഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2720977.

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.

അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 17.

തിരുവനന്തപുരം: സിനിയർ കൺസൾട്ടന്റ് നിയമനം. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Regional Cum Facilitation Centre for Sustainable Development of Medicinal Plants’ലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. താത്ക്കാലിക നിയമനമാണ്.

ജൂൺ 21 ന് രാവിലെ 10 ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിതമാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.

ജൂനിയർ സൂപ്രണ്ട് (ഒഴിവ് – 1) ശമ്പളസ്‌കെയിൽ 43,400-91,200, പബ്ലിക് റിലേഷൻസ് ഓഫീസർ (ഒഴിവ്-1) – 37,400-79000, യു.ഡി. ക്ലാർക്ക് (ഒഴിവ്-2) – 35,600-75,400, സ്റ്റെനോ ടൈപ്പിസ്റ്റ് (ഒഴിവ്-1) – 27,900-63700, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി. ഓപ്പറേറ്റർ (ഒഴിവ് – 1) – 26,500-60,700 എന്നിങ്ങനെയാണ് തസ്തികകൾ. അപേക്ഷകൾ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി., കെ.എസ്.ആർ. പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 24. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ രണ്ട് എൽ.ഡി. ക്ലാർക്കിന്റെ (ശമ്പള സ്‌കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബയോഡേറ്റ, കേരള സർവ്വീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളജ്, തിരുവനന്തപുരം-695011 (ഫോൺ നം. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 23.

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ സെല്ലിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലാണ് ഒഴിവുകൾ.

പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. 01.01.2023 ൽ 25 വയസ് പൂർത്തിയാകണം. 45 വയസ് കവിയരുത്. 30,675 രൂപയാണ് പ്രതിമാസ വേതനം.

പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 19,950 രൂപയാണ് പ്രതിമാസ വേതനം.

ഓഫീസ് അറ്റൻഡന്റ് തസ്തികയ്ക്ക് ഒരു ഒഴിവുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം. 01.01.2023 ൽ 20 വയസ് പൂർത്തിയാകണം. 40 വയസ് കവിയരുത്. 17,325 രൂപയാണ് പ്രതിമാസ വേതനം.

ഒരു വർഷത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥികൾ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരിക്കണം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ നിശ്ചിതമാതൃകയിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 22 മുതൽ 30 വരെ സാമൂഹികനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ സാമൂഹികനീതി ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

കരാർ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നിർദിഷ്ഠ എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം swd.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും കാലതാമസം ഇല്ലാതേയും കേരളത്തിൽ നിന്നുളള നഴ്‌സിങ് പ്രൊപഷണലുകളക്ക് യു.കെ യിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് നോർക്ക റൂട്ട്‌സ് ‘ടാലന്റ്മോബിലിറ്റി ഡ്രൈവ്’ സംഘടിപ്പിക്കുന്നു. യു. കെ യിലെ പ്രമുഖ NHS ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി അടുത്ത ഒരു മാസത്തേയ്ക്ക് യു.കെ യിലേയ്ക്കുളള നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് തുടർച്ചയായി അഭിമുഖങ്ങൾ സാധ്യമാകും. എല്ലാ ആഴ്ചയിലും രണ്ട് ദിവസം വീതം യു.കെ യിലെ തൊഴിൽദാതാക്കളുമായി ഓൺലൈൻ അഭിമുഖങ്ങൾക്ക് അവസരമുണ്ടാകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET /IELTS സ്‌കോർ , നഴ്‌സിംഗ് ബിരുദം /ഡിപ്ലോമ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്ട്, നഴ്‌സിംഗ് രജിസ്ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അഭിമുഖം ജൂൺ മാസം 14, 16, 21, 23, 28, 30 തീയതികളിൽ നടക്കുമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഷോർട്‌ലിസ്‌റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇക്കാര്യം നോർക്ക റൂട്‌സിൽ നിന്നും അറിയിക്കുന്നതാണ്. തിരുവനന്തപുരം മേട്ടുക്കടയിൽ പ്രവർത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിൽ വച്ചാണ് ഓൺലൈൻ അഭിമുഖങ്ങൾ നടക്കുക. യു.കെ യിലെ തൊഴിൽദാതാക്കളുടെ മേൽനോട്ടത്തിലും നിബന്ധനകളക്കും വിധേയമായിട്ടാണ് റിക്രൂട്ട്‌മെന്റ് നടപടികൾ.

നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം വ്യക്തമാക്കുന്ന IELTS/ OET യു.കെ സ്‌കോറും നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. (IELTS -സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ് എന്നീ സെക്ഷനുകളിൽ 7 ; റൈറ്റിംഗ് 6.5) ( OET സ്പീകിംഗ്, ലിസ്റ്റണിങ് , റീഡിങ് എന്നീ വിഭാഗങ്ങളിൽ ബി ഗ്രേഡും , റൈറ്റിംഗ് ൽ സി+ ഗ്രേഡ് ) അനിവാര്യമാണ്.

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് (യോഗ്യത – ബി.എസ്. സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്‌സ് തസ്തികയിലേക്ക് (ബി എസ് സി ) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. മെന്റൽ ഹെൽത്ത് നഴ്‌സ് (യോഗ്യത – ബി.എസ്. സി) തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയവും വേണം.
നഴ്‌സിംഗ് ഡിപ്ലോമ 2 വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ മിഡ്വൈഫ് തസ്തികയിലേക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 1 വർഷം മിഡ്വൈഫ്‌റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്.

(IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും തിരഞ്ഞെടുക്കപ്പെട്ടു 4 മാസത്തിനകം OET /IELTS യോഗ്യത നേടേണ്ടതുമാണ്. ) കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org/ www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിശദാംശങ്ങൾ ലഭ്യമാണ്.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ ‘പ്രിയകേരളം’, റേഡിയോ പരിപാടിയായ ‘ജനപഥം’, ഇൻഫോ വീഡിയോകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം/പി.ജി. ഡിപ്ലോമ, ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 36 വയസ്. പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം.

സി.വി. അടങ്ങിയ അപേക്ഷകൾ നേരിട്ടോ ഡയറക്ടർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്-1 എന്ന മേൽവിലാസത്തിലോ prdprogrammeproducer@gmail.com എന്ന ഇ-മെയിലിലോ ലഭിക്കണം.

നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് ‘പ്രിയകേരളം’ പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം. അപേക്ഷ നൽകാനുള്ള അവസാന തീയതി: ജൂൺ 25.

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ 36,000/- രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രൊജക്ടുകൾ തയാറാക്കി നടപ്പിലാക്കുക, കേന്ദ്രാവിഷ്‌കൃത സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ.

സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂൺ 21.

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള കോഴിക്കോട്, മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസുകളിൽ ജില്ലാ കോഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിനു തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ റാങ്കിലുള്ളവരിൽ (ശമ്പള സ്‌കെയിൽ – 63700 – 123700) നിന്നും എൻവയോൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കണം.

നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ, ബയോഡാറ്റ, കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 20 നു വൈകിട്ട് മൂന്നിനു മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്സ്, നാലാം നില, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org.