വനിതാ കമ്മീഷനിൽ എൽ ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് നിയമനം
തിരുവനന്തപുരം: കേരള വനിതാ കമ്മീഷനിൽ എൽ ഡി ടൈപ്പിസ്റ്റ്, ജൂനിയർ സൂപ്രണ്ട് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലെ അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ജൂൺ 29നകം ലഭിക്കണം.
അതേസമയം, കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ : keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.