ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർഥിയും നടിയുമായ കങ്കണ റണൗട്ട്. എഴുപതിനായിരം വോട്ടിന്റെ ലീഡാണ് കങ്കണ നേടിയത്.
ബിജെപിയും കോൺഗ്രസും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലമാണ് മണ്ഡി. ഹിമാചൽ പ്രദേശിൽ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങായിരുന്നു കങ്കണയുടെ എതിരാളി.
ഹിമാചൽ പ്രദേശിലുള്ളത് നാല് ലോക്സഭ മണ്ഡലങ്ങളാണ്. നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. 2019 തിരഞ്ഞെടുപ്പിൽ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിയായിരുന്നു വിജയിച്ചത്. ഇത്തവണ മണ്ഡി മണ്ഡലത്തിലും വിജയിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു.