ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തെ കുറിച്ച് പഠിക്കാൻ എട്ടംഗ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് എട്ടംഗ സമിതിയുടെ അധ്യക്ഷൻ.
ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആയിരുന്ന എൻ.കെ സിങ്, ലോക്സഭാ മുൻ സെക്രട്ടറി ജനറൽ സുബാഷ് കശ്യപ്, സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി തുടങ്ങിയവരും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സമിതിയുടെ സെക്രട്ടറി കേന്ദ്ര നിയമ സെക്രട്ടറി നിതേൻ ചന്ദ്ര ആണ്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ സമിതിയുടെ യോഗങ്ങളിൽ പങ്കെടുക്കും.

