ന്യൂഡല്‍ഹി: കെ.എ.എസ് പ്രവേശനത്തിനുള്ള ഇരട്ട സംവരണം ഏര്‍പ്പെടുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് സത്യവാങ്മൂലം. സ്ഥാനക്കയറ്റത്തിലൂടെയോ സ്ഥലംമാറ്റത്തിലൂടെയോ ലഭിക്കുന്ന നിയമനമല്ലാത്തിനാല്‍ സംവരണം നിഷേധിക്കാന്‍ കഴിയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അവര്‍ പരീക്ഷയും ഇന്റര്‍വ്യൂവും പാസാക്കണം. ഒരിക്കല്‍ സംവരണത്തിലൂടെ സര്‍ക്കാര്‍് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വീണ്ടും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രവേശനത്തിന് സംവരണം നല്കുന്നത് ഇരട്ട സംവരണം ആണെന്നാണ് സമസ്ത നായര്‍ സമാജം ഉള്‍പ്പടെ ഉള്ള ഹര്‍ജിക്കാരുടെ വാദം.
2021-04-18