77-ാം സ്വാതന്ത്ര്യ ദിനം; വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി

തിരുവനന്തപുരം: 77-ാം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് നടൻ മമ്മൂട്ടി. വീട്ടിൽ ദേശീയ പതാക ഉയർത്തുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഏവർക്കും സ്വതാന്ത്ര്യദിന ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം വീട്ടിൽ പായസം വിളമ്പുകയും ചെയ്തു.

നടൻ മോഹൻലാലും പൗരന്മാർക്ക് സ്വതന്ത്ര്യദിന ആശംസകൾ നേർന്നു. പതാകകൾ ഉയർത്തി, അഭിമാനത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാം, നമ്മുടെ രാഷ്ട്രത്തിന്റെ വൈവിധ്യവും ഗംഭീരവുമായ മഹത്വം ആഘോഷിക്കാം. സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.