സ്പീക്കറെ ഉടനെ മാറ്റണം; എ എൻ ഷംസീറിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകി അഭിഭാഷകൻ. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അഭിഭാഷകനായ കോശി ജേക്കബ് ആണ് ഷംസീറിനെതിരെ പരാതി നൽകിയത്.

വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ മുറിവുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കർ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കർ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. സ്പീക്കർ പദവി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു.