മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണ്; എല്ലാവരും സാഹോദര്യത്തിൽ കഴിയണമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: സ്പീക്കറുടെ വിവാദത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ എൻ ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മതവികാര പ്രസ്താവന ആരിൽ നിന്ന് ഉണ്ടായാലും ശരിയല്ല. ഷംസീർ ഏത് അവസരത്തിലാണ് പ്രസ്താവന നടത്തിയതെന്ന് നോക്കണമെന്നും അദ്ദേഹം അറിയിച്ചു.

മതങ്ങൾ തമ്മിലുള്ള പോര് അനാവശ്യമാണ്. എല്ലാവരും സാഹോദര്യത്തിൽ കഴിയണം. സാഹചര്യം കൂടുതൽ വഷളാക്കരുത്. സ്പീക്കർ രാജി വയ്ക്കണമെന്ന് പറയേണ്ടത് പദവി നൽകിയവരാണ്. സുകുമാരൻ നായരല്ല ഷംസീറിന് സ്പീക്കർ സ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.