ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുമായി ബിജെപി ദേശീയ നേതൃത്വം; കോഴിക്കോട് ജില്ല പ്രഭാരിയായി ചുമതല നൽകി

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുമായി ബിജെപി ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രന് കോഴിക്കോട് ജില്ലയുടെ ചുമതല നൽകിയിരിക്കുകയാണ് ബിജെപി. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രന് ചുമതല നൽകിയത്. തന്നെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നും ചുമതലകൾ നൽകുന്നില്ലെന്നും നേരത്തെ ശോഭ പരാതി ഉന്നയിച്ചിരുന്നു. തുടർന്ന് പ്രകാശ് ജാവദേകർ ഉൾപ്പെടെയുള്ള നേതാക്കൾ വിഷയത്തിൽ ഇടപെട്ടു.

ഇതിന്റെ ഫലമായാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്. അതേസമയം, കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതലയാണ് നൽകിയിട്ടുള്ളത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെപി പ്രകാശ് ബാബുവിന് കോട്ടയത്തിന്റെ ചുമതലയും നൽകി. ടിപി ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയായി നിയമനം നൽകി. എംടി രമേശിന് ഉത്തരമേഖലയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്.