നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഉമ്മൻ ചാണ്ടിയുണ്ട്; ദേശാഭിമാനി കാലത്തെ തെറ്റ് ഏറ്റുപറഞ്ഞ് മാധവൻകുട്ടി

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ രാഷ്ട്രീയ – സാസ്‌കാരിക – സാമൂഹ്യ മേഖലയിലുള്ള പല പ്രമുഖരും അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. ഉമ്മൻചാണ്ടിയോടൊപ്പമുള്ള ഓർമ്മകളും ഇവരിൽ പലരും പങ്കുവെച്ചു. ദേശാഭിമാനിയുടെ കൺസൾട്ടിങ്ങ് എഡിറ്റർ സ്ഥാനം വഹിച്ചിരുന്ന എൻ മാധവൻകുട്ടിയും ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ചു. ദേശാഭിമാനിക്കാലത്തെ തെറ്റ് ഏറ്റുപറഞ്ഞാണ് അദ്ദേഹം രംഗത്തെത്തിയത്.

കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് തന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളിൽ ഉമ്മൻ ചാണ്ടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആ രണ്ട് കാരണങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ വിശദമായി കുറിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെയും കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിക്കു നേരേ ഉയർത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിന് അന്നു ദേശാഭിമാനിയിൽ കൺസൾട്ടിങ്ങ് എഡിറ്റർ
പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ താൻ നൽകിയ അധാർമ്മിക പിന്തുണയിൽ താനിന്നു ലജ്ജിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവർത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളിൽ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളിൽ ഓ സി, ഉമ്മൻ ചാണ്ടിയുണ്ട്

1 ‘ശൈലിമാറ്റം ‘
‘ഐ എസ് ആർ ഒ ചാരക്കേസ് ‘
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മൻചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങൾക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്‌സ്പ്രസ് നൽകിയ ഏകപക്ഷീയമായി എഡിറ്റോറിയൽ
പിന്തുണ അങ്ങേയറ്റം
ആധാർമികമെന്നു ഞാൻ അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .

2 ഉമ്മൻ ചാണ്ടിക്കു നേരേ
ഉയർത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയിൽ
കൺസൾട്ടിങ്ങ് എഡിറ്റർ
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാൻ
നൽകിയ അധാർമ്മിക
പിന്തുണയിൽ ഞാനിന്നു
ലജ്ജിക്കുന്നു.

ഇതു പറയാൻ ഓ സി യുടെ മരണംവരെ
ഞാൻ എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങൾക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .

ഉമ്മൻ ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോൺഗ്രസ് യു ഡി എഫ്
പ്രവർത്തകരുടെയും
ദുഃഖത്തിൽ പങ്കുചേരുന്നു.