കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇരുപതിനായിരം രൂപ ആവശ്യപ്പെട്ടു : അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു

കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട കോട്ടയത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിക്കെതിരെ ജില്ലാകളക്ടര്‍ അന്വേഷണത്തിനുത്തരവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചയാളുടെ മൃതദേഹം തൊട്ടടുത്തുള്ള മുട്ടമ്പലം ശ്മശാനത്തില്‍് സംസ്‌കരിക്കാനാണ് അഭയ എന്ന സ്വകാര്യ ആംബുലന്‍സ് സര്‍വീസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ഭീമമായ തുക ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഇവര് വാങ്ങിയത് 22000 രൂപയാണ്. ചിതാഭസ്മത്തിന് 500 രൂപ വേറെയും വാങ്ങും.