കുഞ്ഞാലിക്കുട്ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വേങ്ങര

മലപ്പുറം : കുഞ്ഞാലിക്കുട്ടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സംസ്ഥാന രാഷ്ട്രീയം. വേങ്ങരയില്‍ നിന്ന് 30522 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. പ്രചരണസമയം മുതലേ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് വലിയ ചര്‍ച്ചാവിഷയമായിരുന്നു.പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 70,193 വോട്ടും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ജിജിക്ക് 39,671 വോട്ടുമാണ് ലഭിച്ചത്. 2016 ല്‍ 72,181 വോട്ട് വേങ്ങരയില്‍ നിന്നും നേടിയാണ് എം.എല്‍.എയായത്.