ഒറ്റപ്പാലം:പ്രതിപക്ഷ നേതാവ് പുറത്തുവിട്ട ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ പിശകെന്ന് പരാതി.ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടര്‍മാരും ഇരട്ടകളുമായ അരുണും വരുണുമാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും പ്രതിപക്ഷനേതാവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വരുണ്‍ വ്യക്തമാക്കി. ഇന്നലെയാണ് വ്യാജ, ഇരട്ടവോട്ടുള്ളവരുടെ പട്ടിക പ്രതിപക്ഷ നേതാവ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.
അതിനിടെ വോട്ടര്‍ പട്ടിക പുറത്തുവിട്ട സംഭവത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഗുരുതര ആരോപണവുമായി സി പി എം രംഗത്തെത്തി. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സി പി എമ്മിന്റെ ആരോപണം.
2021-04-01