ഖാലിസ്ഥാൻ വാദികളുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാർ; ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: ഖാലിസ്ഥാൻ വാദികളുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൊലയ്ക്ക് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാണെന്ന് കരുതാൻ വിശ്വസനീയമായ കാരണമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ട്രൂഡോ അറിയിച്ചു.

വിഷയത്തെ നിസാരമായി തള്ളിക്കളയരുത്. നീതിന്യായ പ്രക്രിയയിൽ സഹകരിക്കണമെന്ന് ട്രൂഡോ ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു. ശക്തവും സ്വതന്ത്രവുമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമെന്ന നിലയിൽ നീതിന്യായ പ്രക്രിയകൾ പൂർത്തിയാകട്ടെയെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

അതേസമയം, ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യ കാനഡ നയതന്ത്ര പോരാട്ടം ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്.