ലിബിയയിലെ പ്രളയം; മരണസംഖ്യ 6000 കടന്നു, 10000 പേരെ കാണാനില്ല

ട്രിപ്പോളി: കിഴക്കൻ ലിബിയയിൽ ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം കൂടുന്നു. മരണസംഖ്യ 6000 കടന്നിരിക്കുകയാണ്. പ്രളയത്തിൽ 10000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്റ് റിപ്പോർട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെർന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകൾ തകർന്നിരുന്നു. ഇതാണ് മരണസംഖ്യ വർദ്ധിക്കാൻ കാരണം.

ഡെർനയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവർത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. എന്നാൽ, റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തിൽ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം എളുപ്പമല്ല. അതേസമയം ലിബിയയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് നിരവധി രാജ്യങ്ങൾ എത്തിയിട്ടുണ്ട്.

ജർമ്മനി, റൊമാനിയ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ, അവശ്യവസ്തുക്കൾ, ബ്ലാങ്കറ്റുകൾ തുടങ്ങിയവ എത്തിച്ചു നൽകി.