വാഷിങ്ടണ്‍: കൊവിഡ്-19 വൈറസിന്റെ ഉത്ഭവം സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം നല്‍കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റലിജന്‍സ് ഏജന്‍സിയോട് ആവശ്യപ്പെട്ടു. ചൈനയിലെ വുഹാനിലായിരുന്നു കൊവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് മൃഗങ്ങളില്‍ നിന്നാണോ ലാബില്‍ നിന്നാണോ ഉത്ഭവിച്ചതെന്ന് അറിയാനാണ് ബൈഡന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോടും ബൈഡന്‍ ആവശ്യപ്പെട്ടു.
90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ ഉള്ളത്. ചെനയില്‍ നിന്നും സാദ്ധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും പോംപിയോ നേരത്തെ പറഞ്ഞിരുന്നു.
2021-05-27