ശാരീരിക അസ്വസ്ഥത അനുഭവിച്ച നേതാവ്എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം

മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവിച്ച നേതാവ് എംഎം മണിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്കുടുംബാംഗങ്ങൾ പറഞ്ഞു . എംഎം മണി ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവും സിപിഎം സംസ്ഥാന സമിതിയുടെ അംഗവുമാണ്.