ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു : പി സി ജോര്‍ജും പത്മജയും ദേശീയ കൗണ്‍സിലിൽ

തിരുവനന്തപുരം: കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായാണ് രാജീവ് ചന്ദ്രശേഖർ ഔദ്യോഗികമായി ചുമതലയേറ്റത്. സംസ്ഥാന കൗൺസിൽ യോഗത്തിൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് . കേരളത്തിന്റെ ബിജെപി പ്രഭാരിയായ പ്രകാശ് ജാവദേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ രാജീവിന്റെ പേര് മുന്നോട്ടുവച്ചത്. ഇന്നലെ നടന്ന സമ്മേളനത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച അദ്ദേഹം, ഇന്ന് ഔദ്യോഗികമായി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ടു.

രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായിരുന്നു എന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറിയതിൽ അഭിമാനമുണ്ടെന്നും, , മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണ പാർട്ടിക്ക് ഉന്മേഷം നൽകുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.