ലാഹോർ: പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 30 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പ്രദേശത്തുള്ള സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. വധിക്കപ്പെട്ടവരിൽ ആറ് പേർ ഭീകരരാണെന്ന് സൈന്യം സ്ഥിരീകരിച്ചു. സ്‌ഫോടക വസ്തുക്കളുമായി എത്തിയ വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നതോടെ നിരവധി പേർക്ക് അപകടം സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.
2025-03-05

