കൊച്ചി: ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത വിദ്വേഷ പരാമര്‍ശക്കേസിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി. സി. ജോർജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 5ന് നടന്ന ചാനൽ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് നല്കിയ പരാതിയിനെ തുടര്‍ന്നാണ് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണത്തിനൊടുവിൽ പി. സി. ജോർജിനെതിരായ നിയമനടപടികൾ ആരംഭിച്ചിരുന്നു.