സംസ്ഥാനത്ത് ശക്തമായ സമരപരിപാടികളുമായി യുഡിഎഫ്; മാർച്ച് 5ന് സെക്രട്ടറിയേറ്റ് ഉപവാസം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ സമരപരമ്പര ശക്തമാക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വർധിച്ച കൊലപാതകങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ സർക്കാരിന്റെ പരാജയത്തിനെതിരെ മാർച്ച് 5ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. ‘നോ ക്രൈം, നോ ഡ്രഗ്സ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസ സമരം.പ്രവർത്തകർക്ക് പ്രത്യേക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എം.എം. ഹസൻ അറിയിച്ചു. സംസ്ഥാനത്ത് നിയമവാഴ്ച നിലനിൽക്കാതെ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്നും, ഭരണകൂടത്തിന്റെ അവഗണനയിലും പൊലീസിന്റെയും എക്സൈസിന്റെയും അലംഭാവത്തിലും കേരളം രാസലഹരിയുടെ പറുദീസയായി മാറിയതായും അദ്ദേഹം ആരോപിച്ചു