മുസ്‍ലിം സ്ത്രീകൾക്ക് തുല്യ അനന്തരാവകാശം: വി.പി സുഹറ കിരൺ റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: മുസ്‌ലിം പുരുഷന് സമാനമായ അനന്തരാവകാശം സ്ത്രീകള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുമായ കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തി, നിസ സ്ഥാപകയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ. ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. മുസ്‌ലിം അനന്തരാവകാശ നിയമത്തില്‍ നീതിയും സുതാര്യതയും ഉറപ്പാക്കുന്നതിനായുള്ള കരട് ബില്‍ കൂടിക്കാഴ്ചയിൽ അവതരിപ്പിച്ചുവെന്ന് സുരേഷ് ഗോപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

മുസ്‌ലിം പുരുഷന് തുല്യ അവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വി.പി സുഹറ നേരത്തെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയും പോലീസ് ഇടപെട്ടതോടെ സമരം അവസാനിപ്പിക്കുകയുമായിരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഡല്‍ഹിയിലെ പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സുഹറ അറിയിച്ചിരുന്നു.