വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമാണെന്ന് വത്തിക്കാന്റെ മെഡിക്കൽ ബുള്ളറ്റിൻ. ഇന്നലത്തേതിനെക്കാൾ സ്ഥിതി വഷളായതായി വത്തിക്കാൻ അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെ മാർപാപ്പയ്ക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്, അധിക ഓക്സിജൻ നൽകേണ്ടി വന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. അണുബാധ മൂലമുണ്ടായ വിളർച്ചയുടെ ഭാഗമായി പ്ലേറ്റ്‌ലെറ്റ് എണ്ണ കുറയുന്നതായും, ഇത് തുടർ നിരീക്ഷണത്തിന്റെയും പ്രത്യേക ചികിത്സയുടെയും ആവശ്യകത ഉയർത്തുന്നതായും വത്തിക്കാൻ വിശദീകരിച്ചു.
മുൻപത്തെ റിപ്പോർട്ടുകൾ പ്രകാരം, മാർപാപ്പയ്ക്ക് രണ്ട് ശ്വാസകോശങ്ങളിലും ഗുരുതരമായ ന്യുമോണിയ ബാധയുണ്ടായിരുന്നു. ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്നും അണുബാധയിൽ നേരിയ കുറവ് വന്നെങ്കിലും ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.