സംസ്ഥാനത്ത് ഇന്ന് കടുത്ത ചൂടിന് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ്

hot

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി റിപ്പോർട്ട്. ഇന്ന് ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ 2°C മുതൽ 3°C വരെ ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയെ തുടർന്ന് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായി തുടരാൻ നിർബന്ധമായും നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി .