തിരുവനന്തപുരം: സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയും കൈക്കൂലിയും അതിരൂക്ഷമാകുന്നതിനിടെ ശക്തമായ നടപടിയുമായി വിജിലൻസ്. അഴിമതിക്കാരെ കൈയോടെ പിടികൂടുന്നതിനായി 200-ഓളം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ അറിയിച്ചു. ഈ പട്ടിക വിജിലൻസ് ഇന്റലിജൻസ് വിഭാഗമാണ് തയ്യാറാക്കിയിരിക്കുന്നത്.
റവന്യൂ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലായി ഉൾപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ച് പിടികൂടാനാണ് വിജിലൻസ് എസ്‌പിമാർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.