വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; 27 വയസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു , 40 ദിവസത്തിനിടെ 7 പേർക്ക് ജീവൻ നഷ്ടം

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ 27 കാരനായ ബാലൻ ആണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.

കഴിഞ്ഞ 40 ദിവസത്തിനിടെ ഇതേ കാരണം മൂലമുണ്ടായ ഏഴാമത്തെ മരണമാണിത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ 180 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 2023-ൽ മാത്രം 12 പേര്‍ കാട്ടാന ആക്രമണത്തിനിരയായി.