കേരളത്തിന്റെ പല ഭാഗങ്ങളും കടുത്ത ചൂടിൽ വിയർത്തൊഴുകുമ്പോൾ, മൂന്നാറിൽ താപനില മൈനസ് ഡിഗ്രിയായി ഈ വർഷത്തെ ഏറ്റവും കുറഞ്ഞ തണുപ്പാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
കേരളത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യവകുപ്പ് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് വിരുദ്ധമായി, മൂന്നാറിൽ മൈനസ് ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം മൂന്നാറിലെ ചെണ്ടുവാര എസ്റ്റേറ്റിൽ താപനില മൈനസ് 1 ഡിഗ്രിയിലേക്ക് താഴ്ന്നു. ഇതുവരെ പൂജ്യം ഡിഗ്രി വരെ മാത്രമേ കുറവുള്ളതായിരുന്നുവെങ്കിലും ഈ വർഷം ആദ്യമായാണ് താപനില മൈനസിലേക്ക് എത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ താപനില 1, 2, 7 ഡിഗ്രി വരെ താഴ്ന്നിരുന്നെങ്കിലും ഇപ്പോഴത്തെ തണുപ്പ് ഏറെ അധികരിച്ചിരിയ്ക്കുകയാണ് .താപനില മൈനസ് 1 ഡിഗ്രി എത്തിയതോടെ
വിനോദസഞ്ചാരികൾ ഒഴുകിയെത്തുകയാണ്. കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്സിലൂടെ മൂന്നാറിന്റെ അതിമനോഹര കാഴ്ചകൾ ആസ്വദിക്കാനെത്തുന്നവരും തണുപ്പിന്റെ അത്യുത്തമ അനുഭവം തേടിയെത്തുന്നവരുമായി ടൂറിസം മേഖലക്ക് പുതുജീവനം ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ മൂന്നാറിൽ താപനില ഇനിയും താഴാൻ സാധ്യതയുണ്ടെന്നുമാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്.