തെഹ്റാൻ: ഭീഷണി വേണ്ടന്നും തിരിച്ചടിക്കാൻ മടിയില്ലെന്നും ട്രംപിന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമീനി . അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയായിട്ടാണ് ഖമീനിയുടെ പ്രതികരണം.
ഇറാന്റെ താൽപര്യങ്ങൾക്കെതിരെ നീക്കമുണ്ടായാൽ അതിന് ഉചിതമായ മറുപടി നൽകും. ഉപരോധങ്ങളിലൂടെയോ ഭീഷണികളിലൂടെയോ ഇറാനെ അടിച്ചമർത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് ട്രംപ്, ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പരാമർശിച്ചത്. അതിനിടെയാണ് ഖമീനിയുടെ ഈ പ്രതികരണം.
മധ്യപൗരസ്ത്യ മേഖലയിൽ ഇറാൻ അതിവേഗം ശക്തിപ്പെടുന്നതിൽ അമേരിക്കക്ക് അതൃപ്തിയുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാൻ-അമേരിക്ക ബന്ധം വീണ്ടും വഷളാകുന്നുവെന്ന സൂചനകൾ ഇതിനകം ശക്തമായിട്ടുണ്ട്.

