“സ്ഥാനാർത്ഥികൾ സ്ഥിരതയും സത്യസന്ധതയും സംരക്ഷിക്കണം, പണം കണ്ടു മതിമറരുത്” – അരവിന്ദ് കെജ്‍രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ

ന്യൂഡൽഹി: “സ്ഥിരതയും സത്യസന്ധതയും സംരക്ഷിക്കണം, പണം കണ്ടു മതിമറരുത്” – അരവിന്ദ് കെജ്‍രിവാളിനെ വിമർശിച്ച് സാമൂഹ്യ പ്രവർത്തകൻ അണ്ണാ ഹസാരെ. ജനപ്രതിനിധികൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അഴിമതിയില്ലായ്മ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലത്ത് കെജ്‍രിവാളിന് പ്രചോദനമായിരുന്ന അണ്ണാ ഹസാരെ, ഇപ്പോൾ അദ്ദേഹത്തിന്റെ സമീപനങ്ങളെ തുറന്നടിക്കുകയാണ്. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയതായി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ, പണം രാഷ്ട്രീയത്തിൽ നിർണ്ണായകമായിക്കൊണ്ടിരിക്കുമ്പോൾ, വ്യക്തി സ്വാർത്ഥതയെ മറികടക്കേണ്ടത് അനിവാര്യമാണെന്ന് ഹസാരെ പറഞ്ഞു .തൻ്റെ മുന്നറിയിപ്പുകൾ കെജ്‍രിവാൾ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു. കെജ്‍രിവാൾ പണത്തിന് പിന്നാലെ ഓടി വഴുതിവീണെന്ന് അണ്ണാ ഹസാരെ മുന്‍പും വിമര്‍ശനമുന്നയിച്ചിരുന്നു ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ 24 സീറ്റിലാണ് ആം ആദ്മി സാന്നിദ്ധ്യമറിയിച്ചിരിക്കുന്നത്. അതേ സമയം 46 സീറ്റിന്റെ ലീഡുമായി ബിജെപി മുന്നിട്ട് നിൽക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ കെജ്‍രിവാൾക്ക് നേരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹവും ആം ആദ്മി പാർട്ടിയും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.