നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല :യുഎസിലെ നാടുകടത്തൽ നടപടിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

വാഷിംഗ്ടൺ: യുഎസിലെ നാടുകടത്തൽ നടപടിയെ കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇതിന് നിയമപരമായ നടപടികൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും, അതുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് പുതിയ കാര്യമല്ലെന്നും 2009 മുതൽ ഇത്തരം നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ജയശങ്കർ വിശദീകരിച്ചു.

ഇന്ത്യക്കാർ കയ്യിലും കാലിലും വിലങ്ങിട്ട് തിരിച്ചയച്ച രീതിയെ കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അനധികൃതമായി അമേരിക്കയിൽ തങ്ങുന്നവരെ തിരിച്ചെടുക്കേണ്ട ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവർക്കുമാത്രമാണ് വിലങ്ങിടപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഏജൻസികൾക്കെതിരെ കടുത്ത നടപടികൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു