റെയിൽവേ വികസനത്തിനായി കേരളത്തിന് ₹3042 കോടി; 200 വന്ദേഭാരത്, 100 അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചു.

കേരളത്തിലെ റെയിൽവേ വികസനത്തിന് ₹3042 കോടി അനുവദിച്ചെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് യുപിഎ ഭരണകാലത്തേക്കാൾ എട്ട് ഇരട്ടിയോളം കൂടുതലാണെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

രാജ്യത്തുടനീളം 200 വന്ദേഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റെയിൽവേ സുരക്ഷയ്ക്കായി ₹1.16 ലക്ഷം കോടി വകയിരുത്തിയതായി മന്ത്രി അറിയിച്ചു. ബജറ്റിൽ റെയിൽവേയ്ക്ക് മൊത്തം ₹2.52 ലക്ഷം കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.