കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ ഷാഫി [56]അന്തരിച്ചു.
ഈ മാസം 16ന് ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന്ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. .സംവിധായകൻ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. രാജസേനൻ സംവിധാനം ചെയ്ത ‘ദില്ലിവാലാ രാജകുമാരൻ’ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടായിരുന്നു ഷാഫിയുടെ തുടക്കം. പിന്നീട് രാജസസേനന്റെ ചില ചിത്രങ്ങളിലും റാഫി മെക്കാർട്ടിന്റെ സിനിമകളിലും സിദ്ദിഖിന്റെ സിനിമയിലും സഹകരിച്ചു.മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട കല്യാണരാമൻ, പുലിവാൽ കല്യാണം, ചോക്കലേറ്റ്, ലോലിപോപ്പ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, വെനീസിലെ വ്യാപാരി, 101 വെഡ്ഡിംഗ്സ്, 2 കൺട്രീസ്, തുടങ്ങി അനേകം സിനിമകളും സംവിധാനം ചെയ്തു.
2025-01-26