ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അഴിമതി കേസിൽ 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഭൂമി അഴിമതി കേസിലാണ് നടപടി. അദ്ദേഹത്തിന്റെ ഭാര്യ ബുഷ്റ ബീബിയെ ഏഴ് വര്‍ഷം തടവിനും ശിക്ഷിച്ചു. 2023 ഡിസംബറിലാണ് ഇമ്രാൻ ഖാനെതിരേ കേസ് ഫയല്‍ ചെയ്യുന്നത്.ഇമ്രാൻ ഖാന്റെ ഭരണകാലത്ത് യുണൈറ്റഡ് കിംഗ്ഡം പാകിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗണ്‍ ലിമിറ്റഡില്‍ നിന്ന് കോടിക്കണക്കിന് രൂപയും നൂറുകണക്കിന് കനാല്‍ ഭൂമിയും കൈമാറാന്‍ ഖാനും ബുഷ്റ ബീബിയും സൗകര്യമൊരുക്കിയെന്നാണ് ആരോപണം.
2025-01-19