തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്ക് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് എംഎൽഎ ഉമാ തോമസ്.

കൊച്ചി: തനിക്ക് ലഭ്യമാക്കിയ മികച്ച ചികിത്സക്ക് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് തൃക്കാക്കര എംഎൽഎ ഉമാ തോമസ്. ഉമയെ ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ഹോസ്പിറ്റലിൽ മുഖ്യമന്ത്രി സന്ദർശിക്കുകയും കുറച്ചു മിനിറ്റുകൾ അദ്ദേഹം ഉമ തോമസിനോട് സംസാരിക്കുകയും ചെയ്തു.

കഴിഞ്ഞമാസം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ, ആശുപത്രിക്കകത്ത് ഡോക്ടറുടെ കൈ പിടിച്ച് ഉമ തോമസ് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.