വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പട്ടിക തയ്യാറാക്കുമെന്നും , മരിച്ചവർക്കുള്ള ധനസഹായത്തിനായി രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു . കാണാതായവരുടെ കുടുംബത്തിനും സഹായം വേണം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു.