ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്ന് സർവെ ഫലം

ദില്ലി: ദില്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്ന് സർവെ ഫലം.കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് 27 വർഷങ്ങൾക്കിപ്പുറം വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം.

ബിജെപി 35 സീറ്റ് വരെ നേടിയേക്കാം കോൺഗ്രസാകട്ടെ 3 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.ദില്ലിയിലെ ജനങ്ങൾ എ എ പിക്കും കെജ്‍രിവാളിനും വോട്ട് നൽകുമെന്ന ആത്മവിശ്വാസത്തിലാണ് എ എ പി.