കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിന് എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് ചോദിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇതൊരു സാധാരണ കേസ് മാത്രമാണെന്നും ഒരു സ്പെഷ്യാലിറ്റിയും ഇല്ലെന്നും പറഞ്ഞു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്നും കോടതി ആരാഞ്ഞു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.
2025-01-10