ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ മഹാ കുംഭ മേള 2025 ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെ നടക്കും. ഫെബ്രുവരി 26ന് മഹാ ശിവരാത്രി ദിനത്തിലാണ് ഒന്നരമാസത്തോളം നീളുന്ന കുംഭമേള അവസാനിക്കുക.
ഓരോ 12 വര്‍ഷവും കൂടുമ്പോഴാണ് മഹാ കുംഭ മേള സംഘടിപ്പിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് കുംഭ മേള ആഘോഷിക്കുന്നത്. അവസാന കുംഭ മേള 2013ലാണ് നടന്നത്. ഏകദേശം പത്ത് കോടിയോളം പേരാണ് അന്ന് കുംഭമേളയില്‍ പങ്കെടുത്തത്. ഈ വര്‍ഷം 40 കോടി ഭക്തര്‍ മഹാ കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.