തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി പി വിജയൻ. ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എം ആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ് ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്‌പെൻഷനിലേക്ക് പോകാൻ കാരണം. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന് സസ്‌പെൻഷൻ ലഭിച്ചത്.
ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആർ അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ട് പി വിജയനെ സർവീസിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് ഇന്റലിജൻസ് എഡിജിപിയായി പ്രമോഷൻ നൽകി. ഇതിന് ശേഷമാണ് ഗുരുതരമായ മറ്റൊരു ആരോപണവുമായി എംആർ അജിത് കുമാർ രംഗത്തെത്തുന്നത്. ഡിജിപിക്ക് എംആർ അജിത് കുമാർ അന്വേഷണത്തിന്റെ ഭാഗമായി മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.